കണ്ണൂര്‍: ഞെകളി കൊട്ടാളം കുന്നിലെ റബ്ബര്‍ എസ്റ്റേറ്റില്‍ മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥിക്കൂടം.
കുത്തനെയുള്ള കുന്നിന് പ്രദേശത്തെ ഏക്കറുകണക്കിന് വരുന്ന തോട്ടത്തില്‍ കാട് തെളിക്കാന്‍ എത്തിയ തൊഴിലാളികളാണ് രാവിലെ അസ്ഥികൂടം കണ്ടെത്തിയത്. കടന്നപ്പളളി പടിഞ്ഞാറെക്കര ഷമീ മാസ് വീട്ടില്‍ പി. അബുബക്കറിന്റെ ഉടമസ്ഥതയിലുളളതാണ് എസ്റ്റേറ്റ്.
രാവിലെ 11.30 ന് എസ്റ്റേറ്റിലെത്തിയ അബുബക്കര്‍ പൊലീസിനെ വിവരം അറിയിച്ചു. പെരിങ്ങോം എസ്. ഐ. കെ. ഖദീജയുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. മരത്തില്‍ ഒരു തുണി തുങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയതിനാല്‍ തുങ്ങിമരിച്ചതായിക്കൊമെന്ന് കരുതുന്നു.
അസ്ഥികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പെരിങ്ങോം പൊലീസും കണ്ണൂരില്‍ നിന്ന് ഫൊറന്‍സിക് വിഭാഗവും സ്ഥലത്തെത്തി വിശദപരിശോധനയ്ക്കായി അസ്ഥികൂടം ശേഖരിച്ചു. അടുത്ത കാലത്ത് സമീപ പ്രദേശങ്ങളില്‍ നിന്നും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ച് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലിസ്.






