കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന് ഉച്ചയ്ക്ക് രണ്ടിന് അഷ്ടമുടിക്കായലിൽ നടക്കും.
കൊല്ലം ട്രാൻ. ഡിപ്പോയ്ക്കടുത്ത് കായലോരത്തെ വേദിയിൽ മന്ത്രി പി.സി. വിഷ്ണുനാഥ് ജലോത്സവം ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റസ് ട്രോഫിയിലും ചാമ്പ്യൻസ് ലീഗ് ഫൈനലിലുമായി ഒൻപത് ചുണ്ടൻ വള്ളങ്ങളും എട്ട് ചെറുവള്ളങ്ങളുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
സി.ബി.എല്ലിൽ മൂന്ന് ട്രാക്കുകളിലായി മേൽപ്പാടം ചുണ്ടൻ, അരോമ വൺ ചുണ്ടൻ, വീയപുരം ചുണ്ടൻ, നിരണം ചുണ്ടൻ, പുണ്യാളൻ നിരണം
ചുണ്ടൻ, ചെറുതന ചുണ്ടൻ, നടുഭാഗം ചുണ്ടൻ, അറപ്പൂക്കര ചുണ്ടൻ, തലവടി ചുണ്ടൻ എന്നീ വള്ളങ്ങളാണ് മത്സരിക്കുന്നത്.
സി.ബി.എല്ലിലെ ഒന്നാം സ്ഥാനക്കാർക്ക് 25 ലക്ഷവും രണ്ടാം സ്ഥാനം 15 ലക്വും മൂന്നാം സ്ഥാനക്കാർക്ക് 10 ലക്ഷവും സമ്മാനമായി ലഭിക്കും.
ചെറുവള്ളങ്ങളുടെ മത്സരത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിന് ബോണസ് ഇനത്തിലെ ഒരു ലക്ഷം രൂപയ്ക്ക് പുറമേ സമ്മാനത്തുകയായി 25,000 രൂപ ലഭിക്കും.
ഇരുട്ടുകുത്തി ബി ഗ്രേഡിന് ബോണസ് ഇനത്തിൽ 75,000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന് 20,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയും.
തെക്കനോടി വനിതാ വിഭാഗത്തിന് ബോണസായി 75,000 രൂപയും പ്രൈസ് മണിയായി ഒന്നാം സ്ഥാനത്തിന്
25,000 രൂപയും രണ്ടാം സ്ഥാനത്തിന് 20,000 രൂപയും നൽകും. മൂന്ന് ട്രാക്കുകളാണ് മത്സരത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി ബിന്ദു കൃഷ്ണ അദ്ധ്യക്ഷയാകും. മന്ത്രി ഷിബു ബേബി ജോൺ മുഖ്യാതിഥിയാവും. മേയർ എ.കെ. ഹഫീസ് പതാക ഉയർത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി സമ്മാനദാനം നിർവഹിക്കും.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, എം.എൽ.എമാരായ വിഷ്ണു മോഹൻ, കെ.എൻ. ബാലഗോപാൽ, ബി.ബി. ഗോപകുമാർ,
സി.ആർ. മഹേഷ്, ജ്യോതികുമാർ ചാമക്കാല, എം.എം നസീർ, ഉല്ലാസ് കോവൂർ, സി. അജയപ്രസാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, കളക്ടർ ആനി ജൂലാ തോമസ് തുടങ്ങിയവർ പങ്കെടുക്കും.






