ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ കളരി പഠിക്കാനെത്തിയ പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ കളരി ഗുരുവിന് കഠിന തടവും പിഴയും ശിക്ഷ. കരുവാറ്റ എണ്ണയ്ക്കാട്ടുചാലില്‍ വീട്ടില്‍ പ്രദീപിനെ(47) ആണ് ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ജി. ഹരീഷ് ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി പതിനേഴ് വർഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.പിഴ ഒടുക്കിയില്ലെങ്കില്‍ 14 മാസം കൂടി തടവ് അനുഭവിക്കണം.2025 ഫെബ്രുവരിയില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അഡ്വ.എസ് രഘു ഹാജരായി.






