കൊച്ചി: ഓള് കേരള മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍. സൈബര്‍ പൊലീസ് ആണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.
വനിത ശിശു വികസന വകുപ്പ് സ്ത്രീകള്‍ക്കായി നടത്തിയ പരിപാടിയെ സോഷ്യല്‍ മീഡിയയിലൂടെ അജിത്ത് അധിക്ഷേപിച്ചിരുന്നു.
പരിപാടിയില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കെതിരെ എഐ വീഡിയോയിലൂടെ ലൈംഗിക ചുവയുള്ള പരാമർശം നടത്തി എന്നതായിരുന്നു ഇയാള്‍ക്കെതിരായ പരാതി. ശിശുക്ഷേമ വകുപ്പ് ഡയറക്ടറുടെ പരാതിയിലാണ് അറസ്റ്റ്.
സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് റീസര്‍ജ് സേഫ് വുമന്‍ സേഫ് കേരള വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഗരത്തില്‍ വനിതകളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അധിക്ഷേപവുമായി മെന്‍സ് അസോസിയേഷന് രംഗത്തെത്തുന്നത്.






