പത്തനംതിട്ട: ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു.
ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വിശ്വസിപ്പിച്ചാണ് ഓണ്‍ലൈൻ വഴി പണം വാങ്ങിയത്. പല ജില്ലകളില്‍ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് എന്ന് ആളുകള്‍ തിരിച്ചറിഞ്ഞത്.
5000 മുതല്‍ പതിനായിരം രൂപ വരെയാണ് പലരും നിന്നായി തട്ടിയെടുത്തത്. കൊല്ലം സ്വദേശികള്‍ ഉള്‍പ്പെട്ട സംഘമാണ് ഇന്ന് ക്ഷേത്രത്തിലെത്തി കബളിപ്പിക്കപ്പെട്ടത്. ദിവസം ബോർഡ് ജീവനക്കാരനെ സ്വയം പരിചയപ്പെടുത്തിയ വിപിൻ ദാസ് എന്ന ആള് സമൂഹമാധ്യമങ്ങള്‍ വഴി പരസ്യം നല്‍കും.
താല്പര്യ മറിക്കുന്നവരുമായി ചാറ്റ് ചെയ്യും. വള്ളസദ്യയും താമസവും ഉള്‍പ്പെടെ എല്ലാം ആറന്മുളയില് ഒരുക്കി നല്‍കാമെന്നാണ് വാഗ്ദാനം. എന്നാല്‍ പണം വാങ്ങിയശേഷം പിന്നീട് ആളുകള്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ ഇയാളെ ഫോണില്‍ ലഭ്യമാകില്ല. പല ജില്ലകളില്‍ നിന്നുള്ള ആളുകള്‍ കഴിഞ്ഞ കുറെ ദിവസമായി തട്ടിപ്പിനിയാവുകയാണ്.
ആദ്യം ലഭിച്ച പരാതികളില്‍ ഒന്നിലാണ് ആറന്മുള പൊലീസ് ഇപ്പോള്‍ കേസെടുത്തത്. കൂടുതല്‍ പരാതികള്‍ പൊലീസിന്റെ പക്കലുണ്ട്. ശക്തമായ നടപടി വേണമെന്ന പള്ളിയടെ സേവാസംഘം ആവശ്യപ്പെട്ടു.
ആറന്മുള ക്ഷേത്രത്തില്‍ നിന്ന് മൂന്ന് രീതിയിലാണ് വള്ളസദ്യ ലഭ്യമാകുന്നത്. ഒന്ന് വഴിപാട് ബുക്ക് ചെയ്ത ആളുകള്‍ വഴി സദ്യ കഴിക്കാം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ആണ് മറ്റൊരു വഴി. അല്ലെങ്കില്‍ പള്ളിയോട സേവാസംഘം നല്കുന്ന സ്പെഷ്യല്‍ പാസ് വഴി സദ്യ ലഭ്യമാകും. സീസണ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ സ്പെഷ്യല്‍ പാസ് പൂർണമായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ചുള്ള തട്ടിപ്പ്.






