കുമരകം: കാർഷിക വികസന കർഷക ക്ഷേമവകുപ്പ് വിപണി ഇടപെടൽ പദ്ധതിയുടെ ഭാഗമായി നാളെ മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഓണചന്ത നടത്തുന്നു. ഓണചന്തയുടെ ഉദ്ഘാടനവും കുമരകം പഞ്ചായത്ത് കൃഷി ഭവന് കീഴിയിൽ ആരംഭിക്കുന്ന ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനവും നാളെ രാവിലെ 10-ന് നാട്ടകം സുരേഷ് എം എൽ എ നിർവഹിക്കും . പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി,ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം, ബ്ലോക്ക് പഞ്ചായത്തഗങ്ങളായ വിഷ്ണു മണി, അലൻ കുര്യാക്കോസ് മാത്യു, പഞ്ചായത്ത് മെംമ്പർ മാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കുമരകം ചന്തകവലയിൽ പഴയ മാവേലി സ്റ്റോർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഓണചന്ത. കുമരകം നിവാസികളായ ഏവരേയും ഓണ ചന്തയിലേക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി ഗോപിയും കൃഷി ഓഫീസർ Dr. ആൻസ്നേഹ ബേബിയും സ്വാഗതം ചെയ്തു.






