തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആൻഡ് നാച്ചുറല്‍ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ഒ.എൻ.ജി.സി) 2026-27 വർഷത്തെ അപ്രന്റീസ് പരിശീലനത്തിനായി 3,047 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം തുടങ്ങിയ യോഗ്യതകളുള്ളവർക്ക് വിവിധ ട്രേഡുകളിലും വിഭാഗങ്ങളിലുമായി അപേക്ഷിക്കാം. രാജ്യത്തെ വിവിധ ഒ.എൻ.ജി.സി വർക്ക് സെന്ററുകളിലാണ് പരിശീലന അവസരം. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 20 ആണ്.
തസ്തികകളും ഒഴിവുകളും
ആകെ 3,047 അപ്രന്റീസ് ഒഴിവുകളാണുള്ളത്. വിവിധ ട്രേഡുകള്‍, വിഷയങ്ങള്‍, വർക്ക് സെന്ററുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഒഴിവുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, എൻജിനീയറിങ് ഡിപ്ലോമ, ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദം എന്നിവയുള്ളവർക്ക് യോഗ്യതയ്ക്കനുസരിച്ച് അപേക്ഷിക്കാം.
പ്രായപരിധി
അപേക്ഷകർക്ക് 18 മുതല്‍ 24 വയസ്സ് വരെയാണ് പ്രായപരിധി.
സ്റ്റൈപ്പൻഡ്
പരിശീലന വിഭാഗത്തിനും യോഗ്യതയ്ക്കും അനുസരിച്ച് പ്രതിമാസം 8,200 രൂപ മുതല്‍ 12,300 രൂപ വരെയാണ് സ്റ്റൈപ്പൻഡ്. അപേക്ഷിക്കുന്ന ട്രേഡിന്റെ അടിസ്ഥാനത്തിലുള്ള കൃത്യമായ തുക ഔദ്യോഗിക വിജ്ഞാപനത്തില്‍ പരിശോധിക്കണം.
തിരഞ്ഞെടുപ്പ് രീതി
യോഗ്യതാ പരീക്ഷയില്‍ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓരോ ട്രേഡിനും വിഷയത്തിനും വർക്ക് സെന്ററിനും പ്രത്യേകം താല്‍ക്കാലിക മെറിറ്റ് പട്ടിക തയ്യാറാക്കും. മെറിറ്റ് പട്ടികയിലെ സ്ഥാനവും ലഭ്യമായ അപ്രന്റീസ്ഷിപ്പ് സീറ്റുകളുടെ എണ്ണവും പരിഗണിച്ച് ഉദ്യോഗാർഥികളെ രേഖാപരിശോധനയ്ക്ക് ക്ഷണിക്കും.
പ്രധാന തീയതികള്‍
അപേക്ഷ ആരംഭിച്ചത്: 2026 ഒക്ടോബർ 29
അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 നവംബർ 20
താല്‍ക്കാലിക ഫലപ്രഖ്യാപനം: 2026 നവംബർ 20
അപേക്ഷിക്കേണ്ട വിധം
ഒ.എൻ.ജി.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുമ്പ് താല്പര്യമുള്ള ട്രേഡിന്റെ യോഗ്യതയും വർക്ക് സെന്ററിലെ ഒഴിവുകളും പരിശോധിക്കണം. അപേക്ഷാ നടപടികള്‍ പൂർത്തിയാക്കുന്നതിന് മുമ്പ് വിശദമായ വിജ്ഞാപനം വായിച്ച് ഉറപ്പുവരുത്തുക.
ഔദ്യോഗിക വെബ്സൈറ്റ്: https://www.ongcindia.com/
അവസാന തീയതി: 2026 നവംബർ 20.






