കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണക്കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ ഉടന്‍ ചോദ്യം ചെയ്യും.
നോട്ടീസ് നല്‍കിയായിരിക്കും വിളിപ്പിക്കുക.
കോണ്‍ഗ്രസ് നേതാവ് രാജു പി നായരുടെ പരാതിയിലാണ് കേസെടുത്തത്.
തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക.
തിരുവനന്തപുരത്താണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ഇത് കളമശ്ശേരിയിലേക്ക് കൈമാറുകയായിരുന്നു
കളമശ്ശേരി പൊലീസ് രാജു പി നായരെ വിളിച്ച് മൊഴിയെടുത്തതിന് ശേഷമാണ് പൊലീസ് മറ്റ് നടപടികളിലേക്ക് നീങ്ങുന്നത്.
കേസില്‍ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി.
പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി മറ്റൊരു വിവാഹം കൂടി കഴിച്ചതായി തനിക്ക് മുന്നില്‍ വാര്‍ത്ത വന്നതായി ആന്റോ അഗസ്റ്റിന് പറഞ്ഞത്.
ഇത്തരം വ്യാജരേഖകളുമായി ആന്റോയെ സമീപിച്ചതാരാണെന്നും ഇത് ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ തന്ത്രമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇനി പുറത്തുവരാനുള്ളത്.
മുഖ്യമന്ത്രിക്കെതിരായ ഇത്തരമൊരു ആരോപണത്തെ സംബന്ധിക്കുന്ന ഡോക്യുമെന്റ് തന്റെ പക്കലുണ്ടെന്നാണ് ആന്റോ അവകാശപ്പെട്ടിരുന്നത്.
അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചെന്ന കേസില്‍ ആന്റോ ഇന്നലെയാണ് ജാമ്യം തേടി പുറത്തിറങ്ങിയത്.






