കോട്ടയം : വൈറൽ വീഡിയോകളിലൂടെ ഇന്‍സ്റ്റഗ്രാമിൽ ശ്രദ്ധ നേടിയ അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. കോട്ടയം അയ്മനം സ്വദേശിയായ അമ്മൂമ്മയ്ക്ക് 106 വയസായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കിടപ്പിലായിരുന്നു. പിന്നാലെയാണ് അന്ത്യം.
ആരോഗ്യ ബുദ്ധിമുട്ടുകളെ തുടർന്ന് ഏതാനും ആഴ്ചകളായി സോഷ്യൽ മീഡിയയിൽ വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നില്ല. ചെറുമകള്‍ ഗോപികയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മലയാളികള്‍ അമ്മുക്കുട്ടി അമ്മൂമ്മശ്രദ്ധ നേടിയത്. ഗോപിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ മരണവിവരം പുറത്തുവിട്ടത്.
ഈ പ്രായത്തിലും കൊച്ചുമകളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങള്‍ പറഞ്ഞ് വളരെ ആക്ടീവായിരുന്നു അമ്മുക്കുട്ടി അമ്മൂമ്മ. പേര് പറയാന്‍ പറഞ്ഞാല്‍, സിപി അമ്മുക്കുട്ടിയമ്മ എന്ന പറഞ്ഞിരുന്ന അമ്മൂമ്മ, പേര് ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന വിഡിയോകള്‍ വൈറലായിരുന്നു. ഒപ്പം പഴയ കാലത്തെ ജീവിതവും അനുഭവങ്ങളും പല ഘട്ടങ്ങളിലായി അമ്മൂമ്മ പങ്കുവച്ചിരുന്നു.






