അ മേരിക്കയിലും മഴയുടെ ലഭ്യതയില്‍ വലിയ
മാറ്റങ്ങളുണ്ടാകും. പാമോയില്‍ വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്തൊനീഷ്യ ഇതിനോടകം തന്നെ എല്‍ നിനോയുമായി ബന്ധപ്പെട്ട വരള്‍ച്ചയുടെ പിടിയിലാണ്. ഇവിടെ മഴ ലഭിക്കേണ്ട സമയത്ത് കൊടും വരള്‍ച്ചയും കാട്ടുതീയുമാണ് അനുഭവപ്പെടുന്നത്. 2015-16 കാലഘട്ടത്തിലുണ്ടായ സൂപ്പര്‍ എല്‍ നിനോ സമയത്തെ കാട്ടുതീയ്ക്ക് സമാനമായ അവസ്ഥയാണ് ഇന്തൊനീഷ്യയില്‍ ഇപ്പോഴുള്ളത്. ഇത് പാമോയില്‍ ഉല്‍പ്പാദനത്തെ സാരമായി ബാധിക്കും. പാമോയിലിന് ക്ഷാമം നേരിടുന്നത് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ മറ്റ് ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. സ്വന്തമായി മികച്ച കാര്‍ഷിക ഉല്‍പ്പാദനം ഉള്ളതിനാല്‍ അമേരിക്കയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെങ്കിലും, 2026-2027 കാലഘട്ടത്തില്‍ അവിടെയും ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും.





