കോട്ടയം: മധ്യകേരളത്തിലെ മലയോര മേഖലയിൽ ടാപ്പുചെയ്യുന്ന റബ്ബർ തോട്ടങ്ങൾ വാങ്ങാൻ ആവശ്യക്കാർ വർദ്ധിച്ചിരിക്കുകയാണന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു കിലോ റബർ ഷീറ്റിന് നൂറുരൂപയ്ക്ക് മുകളിലാണ് വില വർദ്ധിച്ചിരിക്കുന്നത്. റബ്ബർ വില അഞ്ചു ഡോളറിൽ എത്തുമെന്നാണ് അന്താരാഷ്ട്ര വിപണിനിരീക്ഷകർ പറയുന്നത്.
വിദേശ മലയാളികൾക്കായി ഇടനിലക്കാർ റബ്ബർ തോട്ട ഉടമകളുടെ വീടുകൾ കയറിഇറങ്ങുകയാണ്. കഴിഞ്ഞ ഏതാനു൦ മാസ൦ മുൻപുവരെ റബ്ബർ തോട്ട൦ സെന്റിന് അൻപതിനായിരം രൂപയിൽ താഴെ വിലക്കുവരെ ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് ഉൾ പ്രദേശങ്ങളിൽ പോലു൦ എഴുപത്തിഅയ്യായിര൦ രൂപായ്ക്ക് മുകളിലാണ് സെന്റിന് വില. യൂറോപ്യൻ രാജ്യങ്ങളിൽ കുടിയേറ്റക്കാരോടുള്ള സമീപനത്തിലുണ്ടായ വ്യത്യാസവു൦ വർഷങ്ങളായി അവിടെ താമസിക്കുന്നവർ ഉയർന്നവിലയ്ക്ക് അവിടുത്തെ വീടുകൾ വിൽപ്പന നടത്താൻ സാധിക്കുന്നതിനാൽ നാട്ടിലേക്ക് തിരിച്ചുവരാൻ തയാറെടുക്കുകയാണ് .കഴിഞ്ഞ ദിവസ൦ കാഞ്ഞിരപ്പള്ളിക്കു സമീപ൦ അഞ്ചേക്കർ റബ്ബർ തോട്ട൦ വിൽപ്പനക്കു ധാരണയായിരിക്കുന്നത് സെന്റിന് രണ്ടുലക്ഷം രുപാ നിരക്കിലാണ്. റബ്ബർ വില വർധിക്കുന്ന സാഹചര്യത്തിൽ റബ്ബർ തോട്ടങ്ങളുടെ വിൽപന വർധിക്കാനാണ് സാധ്യത.





