ആക്കലപ്പുഴ: കുടുംബവഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ കുത്തിക്കൊന്നു.
നൂറനാട് ഇടക്കുന്നം നെല്ലുവിളയില്‍ ജയകുമാരി (45) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
മകള്‍ അർച്ചനയെ ഭർത്താവ് ജോജി ജോസഫ് ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജയകുമാരിക്ക് കുത്തേറ്റത്.
ശനിയാഴ്ച പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജയകുമാരിയുടെ ഭർത്താവ് ജയകുമാർ ജോലിക്കായി വീട്ടില്‍ നിന്ന് പുറത്തുപോയ സമയത്തായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. സംഭവത്തില്‍ ജോജി ജോസഫിനെതിരെ പൊലീസ് കേസെടുത്തു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.






