ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ചികിത്സാ പിഴവ് പരാതി. തിമിര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച വയോധികയുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്.
ആറാട്ടുപുഴ സ്വദേശിനി ലത (67)ക്കാണ് ആശുപത്രിയില്‍ നിന്ന് ദുരനുഭവമുണ്ടായത്. ശസ്ത്രക്രിയക്കിടെ കണ്ണിലെ ലെൻസ് കണ്ണിൻ്റെ ഉള്ളിലേക്ക് ആഴ്ന്നു പോയെന്നാണ് പരാതി.
ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിട്ടും ഇക്കാര്യം ആശുപത്രി അധികൃതർ മറച്ചു വച്ചെന്നും പരാതി ഉയർന്നു. തെറ്റ് തിരിച്ചറിഞ്ഞിട്ടും ആശുപത്രി അധികൃതർ കൈയൊഴിഞ്ഞെന്നും പറയുന്നു.






