ആലപ്പുഴ : ആലപ്പുഴയിലെ കെഎസ്യുവിന്റെ ദയനീയ തോല്‍വി മനഃപ്പൂര്‍വമായ വീഴ്ച എന്ന് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷവും ദയനീയ പരാജയം നേരിട്ടിരുന്നു. കെസി അനുയായിയായ എംഎല്‍എ എഡി തോമസ് ആണ് ജില്ലാ പ്രസിഡന്റെന്നും എംഎല്‍എ ആയ ശേഷം എഡി തോമസിന് ധിക്കാരമാണെന്നുമാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആക്ഷേപം.
ജില്ലയില്‍ കൂട്ടായ പ്രവര്‍ത്തനമില്ലെന്നും കെഎസ്യുവിലെ വലിയ വിഭാഗവും തോമസിന് എതിരാണെന്നുമാണ് റിപ്പോര്‍ട്ട്. തോമസിനെ കൂടാതെ ജില്ലയില്‍ നാല് സംസ്ഥാന ഭാരവാഹികളാണുള്ളത്. കെഎസ്യുവില് ഒരു വിഭാഗം കെസി വേണുഗോപാലിനെ അതൃപ്തി അറിയിച്ചു എന്നും വിവരമുണ്ട്. ജില്ലാ പ്രസിഡന്റായ എംഎല്‍എ എഡി തോമസ് സംഘടനയെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
അവസാനമായി ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്തത് നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പാണ് എന്നതും ഗൗരവമായി ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. യൂണിറ്റ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചില്ല. തിരഞ്ഞെടുപ്പിന് മുമ്പ് കോളേജുകളില്‍ സാധാരണയായി ചേരാറുള്ള ജനറല്‍ബോഡികള്‍ പോലും വിളിച്ചു ചേര്‍ത്തില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കാനോ എ ഡി തോമസ് മുന്‍കൈയെടുത്തില്ല. ഒരു കോളേജില്‍ പോലും യൂണിയന് നേടാനായില്ല. 14 കോളേജുകളില്‍ നോമിനേഷന് പോലും കൊടുക്കാന്‍ കഴിഞ്ഞില്ല എന്ന ദയനീയമായ സ്ഥിതിയാണ് കെഎസ്യുവിന്.






