വൈക്കം:അഷ്ടമിക്ക് മുന്നോടിയായി മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയിലും കിഴക്കേനടയിലുള്ള കുളങ്ങൾ ശുചീകരിക്കും.
ദേവസ്വം മന്ത്രി കെ. മുരളീധരനുമായി കെ. ബിനിമോൻ എംഎൽഎയും നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തറും നടത്തിയ
ചർച്ചയെ തുടർന്നാണ്അഷ്ടമി ഉത്സവത്തിന് മുമ്പ് രണ്ട് ക്ഷേത്ര കുളങ്ങളും ശുചീകരിക്കാൻ തീരുമാനമായത്.
അഷ്ടമിക്ക് മുന്നോടിയായി തിരുവനന്തപുരത്താണ് മന്ത്രിയുമായി കൂടിയാലോചന നടന്നത്.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ജില്ലാ കളക്ടളറടക്കം വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോസ്ഥരും യോഗത്തിൽ പങ്കെടുത്തു.
കുളങ്ങൾ വൃത്തിയാക്കുന്നതിനും മറ്റ് ജോലികൾക്കുമുള്ള നടപടികൾ തുടങ്ങിയതായി വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ കെ. ഇന്ദുകുമാരി പറഞ്ഞു.






