തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ സിപിഎമ്മില്‍ രണ്ടഭിപ്രായമില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ.
വിഷയത്തില്‍ ഇപി ജയരാജൻ എന്ത് പറഞ്ഞു എന്ന് അറിഞ്ഞില്ല, ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡി സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ദുരൂഹതയുണ്ട്, ദിവ്യയെ മാറ്റിയത് അദാനിയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
വി ഡി സതീശന്റെ ബെംഗളൂരു യാത്ര ഇതുമായി കൂട്ടിവായിക്കണം, കെ കെ ശൈലജയും പികെ ശ്രീമതിയും മറിച്ചൊരു അഭിപ്രായം പറഞ്ഞത് തിരുത്തിയിട്ടുണ്ട്. പാർട്ടി വിരുദ്ധമായി അവർ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അവർ തിരുത്തും. പിണറായിക്കെതിരെ ഒരു പടയൊരുക്കവും പാർട്ടിയില്‍ ഇല്ല. ഉണ്ടെങ്കില്‍ തന്നെ അത് നടക്കാനും പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.






