ThirdEye News
arrow_backതിരികെMain

കേരളത്തിലെ വിസിമാരുടെ പ്രവർത്തനങ്ങളെ അപലപിച്ച് എസ്എഫ്ഐ ദേശീയ നേതാവ് ഐഷി ഘോഷ്; വിസിമാർ പ്രത്യേക അജണ്ടയോടെ പ്രവർത്തിക്കുന്നുവെന്ന് വിമർശനം

schedule2026 ഓഗസ്റ്റ് 19personസ്റ്റാഫ് റിപ്പോർട്ടർ
കേരളത്തിലെ വിസിമാരുടെ പ്രവർത്തനങ്ങളെ അപലപിച്ച് എസ്എഫ്ഐ ദേശീയ നേതാവ് ഐഷി ഘോഷ്; വിസിമാർ പ്രത്യേക അജണ്ടയോടെ പ്രവർത്തിക്കുന്നുവെന്ന് വിമർശനം

മലപ്പുറം : കേരളത്തിലെ വിസിമാരുടെ പ്രവര്‍ത്തനങ്ങളെ അപലപിച്ച് എസ്എഫ്‌ഐ ദേശീയ നേതാവ് ഐഷി ഘോഷ്. വിസിമാര്‍ രാഷ്ട്രീയ അജണ്ടയോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഐഷി ഘോഷ് വിമർശിച്ചു. വിസിമാര്‍ വിദ്യാര്‍ത്ഥികളുടെ ശബ്ദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് പരിപാടികളില്‍ വിസിമാര്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും ഐഷി ഘോഷ് പറഞ്ഞു. അതുകൊണ്ടാണ് വിസിമാര്‍ എസ്എഫ്‌ഐയെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നതെന്നും ഐഷി ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് സ്ഥാപനങ്ങളെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്, യുഡിഎഫ് സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കണമെന്നും ഐഷി ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെടുന്നില്ലെന്നും യുഡിഎഫ് സര്‍ക്കാരില്‍ നിന്ന് സംഘപരിവാര്‍ വിരുദ്ധ നിലപാട് പ്രതീക്ഷിച്ചിരുന്നു എന്നും ഐഷി ഘോഷ് പറഞ്ഞു. ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിപാടി നടത്തിയതിൻ്റെ പേരിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ പുറത്താക്കിയെന്ന വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് സര്‍വകലാശാല വിസിമാരെ വിമര്‍ശിച്ച് ഐഷി ഘോഷ് രംഗത്ത് വന്നത്.

Continue Reading

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോര്‍ഡ് ഭാരവാഹികളും മറുപടി പറയണം; ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനുമെതിരെ കെ പി. ശശികല ടീച്ചര്‍
അടുത്ത വാർത്തarrow_forward

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോര്‍ഡ് ഭാരവാഹികളും മറുപടി പറയണം; ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനുമെതിരെ കെ പി. ശശികല ടീച്ചര്‍

arrow_backമുൻപത്തെ വാർത്ത

ടിനി ടോമിനെതിരായ കേസ്; അൻസിബ ഹസൻ രഹസ്യമൊഴി നല്‍കി, എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് രഹസ്യമൊഴി നല്‍കിയത്

ടിനി ടോമിനെതിരായ കേസ്; അൻസിബ ഹസൻ രഹസ്യമൊഴി നല്‍കി, എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് രഹസ്യമൊഴി നല്‍കിയത്

ബന്ധപ്പെട്ട വാർത്തകൾ

സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക്; സീറോ ഡ്രോപ്പ്‌ഔട്ട്‌ മിഷനുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

സർക്കാർ വിദ്യാലയങ്ങളിലെ കുട്ടികളുടെ കൊഴിഞ്ഞ് പോക്ക്; സീറോ ഡ്രോപ്പ്‌ഔട്ട്‌ മിഷനുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിയറ്റ്‌നാം അപകടം; അപകടകാരണം ജീവനക്കാരുടെ അശ്രദ്ധയെന്ന് പൊലീസ്, ബോട്ടിന്റെ ക്യാപ്‌റ്റൻ അറസ്റ്റില്‍

വിയറ്റ്‌നാം അപകടം; അപകടകാരണം ജീവനക്കാരുടെ അശ്രദ്ധയെന്ന് പൊലീസ്, ബോട്ടിന്റെ ക്യാപ്‌റ്റൻ അറസ്റ്റില്‍

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ  ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

വിവാദ കോഴി അറവുമാലിന്യ സംസ്‌കരണ കമ്പനിയായ ഫ്രഷ് കട്ടിന് പൂട്ട്; അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീട്ടിൽ മാരകായുധങ്ങളുമായി എത്തി വൻ കവർച്ച; 65,500 രൂപയും 16 മൊബൈൽ ഫോണുകളും 5 എ.ടി.എം കാർഡുകളും കവർന്നു, കവർച്ചാ സംഘത്തിലെ പ്രധാന പ്രതികൾ ഏറ്റുമാനൂർ പോലീസിന്റെ പിടിയിൽ

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com