കൊച്ചി: ടിനി ടോമിനെതിരായ കേസില്‍ നടി അൻസിബ ഹസ്സൻ കോടതിയില്‍ ഹാജരായി രഹസ്യ മൊഴി നല്കി.
എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് രഹസ്യമൊഴി നല്‍കിയത്.
ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കേസ്. കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ടിനി ടോമിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
കേസില്‍ നിന്ന് പിന്മാറില്ലെന്നും ഇനിയെങ്കിലും പൊലീസ് ശരിയായി അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും രഹസ്യമൊഴി നല്‍കിയതിന് ശേഷം അൻസിബ പറഞ്ഞു. കോടതി നിർദ്ദേശപ്രകാരമാണ് അൻസിബയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.






