കൊച്ചി: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി;കൊച്ചി, കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സ്പൈസ് ജെറ്റ് വിമാനം പൊടുന്നനെ റദ്ദാക്കിയതാണ് പ്രതിഷേധത്തിന് കാരണം. ദിവസങ്ങൾക്ക് മുമ്പ് ബുക്ക് ചെയ്തപ്പോൾ ഇന്ന് രാത്രി 10 മണിക്ക് പുറപ്പെടുമെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാൽ വൈകിട്ട് 3 മണിയോടെ വിമാനം പുലർച്ചെ 2 മണിക്കു മാത്രമേ പുറപ്പെടുകയുള്ളൂവെന്ന സന്ദേശം ലഭിച്ചു. പതിനൊന്ന് മണിയായപ്പോഴാണ് സർവീസ് റദ്ദാക്കിയെന്ന് പറയുന്നത്.
പകരം താമസ സൗകര്യം നൽകാനോ ടിക്കറ്റ് നിരക്ക് നൽകാനോ അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് യാത്രക്കാർ കുത്തിയിരന്ന് പ്രതിഷേധിച്ചു.






