പല വീടുകളിലും സന്ധ്യ സമയങ്ങളിൽ അഗര്‍ബത്തി കത്തിച്ചുവെക്കുന്ന പതിവുണ്ട്.
മനസ്സിനെ ശാന്തമാക്കാനും അന്തരീക്ഷം സുഗന്ധപൂരിതമാക്കാനും ഇത് നല്ലതാണെന്ന് നമ്മുടെ വിശ്വാസം..
എന്നാല്‍ ഈ സുഗന്ധ പുക നമ്മുടെ ആരോഗ്യത്തിന് അത്രകണ്ട് നല്ലതല്ലെന്നാണ് ശ്വാസകോശ രോഗ വിദഗ്ധരുടെ മുന്നറിയിപ്പ്.
അഗര്‍ബത്തിയുടെ ഉപയോഗം ശ്വാസകോശത്തെയും ശരീരത്തെയും എങ്ങനെ ബാധിക്കുന്നുവെന്നും ഇക്കാര്യത്തില്‍ എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണമെന്നും പരിശോധിക്കാം.
സിഗരറ്റിനേക്കാള്‍ അപകടകരമായ പുക
അഗര്‍ബത്തികള്‍ കത്തുമ്പോള്‍ പുറത്തുവരുന്ന കാര്‍ബണ്‍ മോണോക്സൈഡും മറ്റ് ഹാനികരമായ ഘടകങ്ങളും മുറികളിലെ വായുവിനെ ഗുരുതരമായി മലിനമാക്കുന്നു.
ഒരു സിഗരറ്റ് വലിക്കുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്ന അതേ ദോഷഫലങ്ങള്‍ തന്നെയാണ് ഒരു അഗര്‍ബത്തിയുടെ പുക ശ്വസിക്കുമ്പോഴും ഉണ്ടാകുന്നത്.
അടഞ്ഞ മുറികളില്‍ നിരന്തരമായി ഈ പുക ശ്വസിക്കുന്നത് ശ്വാസകോശത്തിന് വലിയ തോതില്‍ ദോഷം ചെയ്യും.ആരോഗ്യത്തിന് വരുത്തുന്ന ഗുരുതര ഭീഷണികള്‍
അഗര്‍ബത്തിയില്‍ നിന്നുള്ള പുക ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയും മുതിര്‍ന്നവരെയുമാണ്.
പ്രത്യേകിച്ച് ആസ്ത്മയോ മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ ഉള്ളവര്‍ക്ക് ഇത് പെട്ടെന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
ദീര്‍ഘകാലം ഈ പുക ശ്വസിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം.
ബ്രോങ്കൈറ്റിസ്, ആസ്ത്മ, സി.ഒ.പി.ഡി ,ശ്വാസകോശ കാന്‍സര്‍ എന്നിവയ്ക്കു സാധ്യത കൂടുതലാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങളും ബദല്‍ മാര്‍ഗങ്ങളും
ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി അഗര്‍ബത്തി ഉപയോഗിക്കുന്നത് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഈ മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്
വായു സഞ്ചാരം ഉറപ്പാക്കുക- അഗര്‍ബത്തി കത്തിക്കുമ്പോള്‍ മുറിയുടെ ജനാലകള്‍ പൂര്‍ണ്ണമായി തുറന്നിടുക.
വായു നന്നായി സഞ്ചരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഇത് ഉപയോഗിക്കുക.
ഫാന്‍ ഓണാക്കി ഇടുന്നത് പുക മുറിക്കുള്ളില്‍ തങ്ങിനില്ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും.






