പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമെന്ന് പി. ജയരാജൻ.
അടൂരിലെ കുറുവാ സംഘം കസ്റ്റഡിയിലുള്ള കുറ്റാരോപിതനെ ആക്രമിച്ചു.
കോണ്‍ഗ്രസിന്റെ കുറുവാ സംഘത്തെ അടിച്ചോടിക്കേണ്ട പൊലീസ് നോക്കി നിന്നുവെന്നും ജില്ലാ പഞ്ചായത്ത് അംഗം സ്റ്റേഷനിലെത്തി കുറ്റാരോപിതനെ ചീത്തവിളിച്ചുവെന്നും സിപിഎം നേതാവ് പി ജയരാജൻ.
പൊലീസ് ഉദ്യോഗസ്ഥനെയും ആക്രമിച്ചു. കോണ്‍ഗ്രസുകാർക്കെതിരെ തക്കതായ വകുപ്പ് ചുമത്തി കേസെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ നേതാവ് കുറ്റാരോപിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. അടൂരിലെ ക്രമസമാധാന നില വഷളാകും. അന്ന് പൊലീസ് ആയിരിക്കും ഉത്തരവാദികള്‍ എന്ന് മനസിലാകും.
പൊലീസ് കേസെടുത്തത് കണ്ടാല്‍ അറിയാവുന്ന ആളുകള്‍ക്കെതിരെയാണ്. ' കണ്ടാല്‍ അറിയാവുന്നവരല്ല അവർ, കൊണ്ടാലറിയാവുന്നവരാണ് ' എന്നും പി ജയരാജൻ പറഞ്ഞു.
മുൻ എംഎല്‍എയാണ് തിരശ്ശീലയ്ക്ക് പിന്നില്‍. കോണ്‍ഗ്രസിന്റെ നേതാക്കളോട് ഇദ്ദേഹത്തെപ്പറ്റി ചോദിച്ചാല്‍ സ്ത്രീകളില്‍ നിന്നും വന്ന പരാതിയില്‍ പുറത്താക്കി എന്ന് പറയും. പക്ഷേ അടൂർ എംഎല്‍എ ഓഫീസില്‍ നിന്നും ഉപദേശം തേടുന്നത് അദ്ദേഹത്തോട് ആണെന്നും പി ജയരാജൻ ആരോപിച്ചു.






