പ്രൈമറി തലവേദനകളായ ടെൻഷൻ തലവേദന, മൈഗ്രേൻ, ക്ലസ്റ്റർ തലവേദന തുടങ്ങിയവ കൂടക്കൂടെ അലട്ടിക്കൊണ്ടിരിക്കുന്നതിൽ ജീവിതശൈലിക്കും ഒരു പങ്കുണ്ട്.
ഭക്ഷണരീതി, ഉറക്കപ്രശ്നങ്ങൾ, അലസജീവിതശൈലി തുടങ്ങിയ പല ഘടകങ്ങളും തലവേദനയുടെ സാധ്യത കൂട്ടും.
ഭക്ഷണം ഒഴിവാക്കുന്നതും സംസ്കരിച്ച ഭക്ഷണപദാർഥങ്ങൾ ധാരാളമായി കഴിക്കുന്നതും തലവേദനയ്ക്ക് പ്രേരകമായേക്കാം. ഭക്ഷണപദാർഥങ്ങളിൽ കഫീൻ, മദ്യം, ചോക്ലേറ്റ്, ചീസ്, കൃത്രിമമധുരം, പുളിപ്പിച്ച ഭക്ഷണങ്ങൾ തുടങ്ങിയവയുടെ ഉപയോഗം മൈഗ്രേനുള്ളവരിൽ തലവേദനയ്ക്ക് കാരണമായേക്കാം.
ഉറക്കക്കുറവും അമിത ഉറക്കവും തലവേദനയ്ക്ക് കാരണമാകാ
കൃത്യതയില്ലാത്ത ഉറക്കസമയങ്ങൾ ശരീരത്തിന്റെ ജൈവതാളത്തെയും (Circadian rhythm) ഹോർമോൺ സന്തുലിതാവസ്ഥയെയും ബാധിക്കും.
മുറിയിലിരുന്നുതന്നെയുള്ള ഉദാസീനമായ ജീവിതശൈലികൾ മൂലം ടെൻഷൻ തലവേദനയും കഴുത്തുവേദന, നടുവേദന തുടങ്ങിയവയും ഉണ്ടാകുന്നു.
അതുപോലെ അമിതമായ വ്യായാമംമൂലം നിർജലീകരണവും തുടർന്ന് തലവേദനയും ഉണ്ടാകും.
മൊബൈൽ, ലാപ്ടോപ് തുടങ്ങിയവയുടെ അമിതോപയോഗം കണ്ണിന് ആയാസത്തിനും കുട്ടികളിൽ കൂടുതലായ ദൂരകാഴ്ചക്കുറവിനും (Myopia) കഴുത്തുവേദന, നടുവേദന തുടങ്ങിയവയ്ക്കും കാരണമാകും.
കാലാവസ്ഥാ വ്യതിയാനവും തലവേദനയും തമ്മിൽ ബന്ധമുണ്ടോ?
അന്തരീക്ഷസ്ഥിതിയിൽ വരുന്ന മാറ്റങ്ങൾക്കനുസരിച്ച് കാലാവസ്ഥയിലും വായുവിന്റെ ഘടനയിലും ഉണ്ടാകുന്ന മാറ്റങ്ങൾ മൈഗ്രേൻ പോലെയുള്ള തലവേദന ഉണ്ടാകാനുള്ള പ്രേരകഘടകമായി മാറാം.
വായുമലിനീകരണം കാരണം നൈട്രേറ്റിന്റെയും സൂക്ഷ്മകണികകളുടെയും മറ്റും അളവ് വായുവിൽ കൂടുന്നു.
പിഎം 2.5-ൽ താഴെയുള്ള സൂക്ഷ്മകണികകളുമായുള്ള ദീർഘകാലസമ്പർക്കം മൂലം മൈഗ്രേൻ ഉത്തേജിപ്പിക്കപ്പെടാം.
അന്തരീക്ഷത്തിലെ താപനിലയിലെയും ഈർപ്പത്തിലെയും മാറ്റങ്ങൾ തലച്ചോറിലെ രാസവസ്തുവായ സിറടോണിന്റെ സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തുകയും അതുവഴി മൈഗ്രേൻ സാധ്യത കൂട്ടുകയും ചെയ്യും.
കാലാവസ്ഥാമാറ്റങ്ങൾ മൂലം സസ്യലതാദികളിലും പരാഗണകാലങ്ങളിലും മാറ്റങ്ങൾ വരികയും കൂടുതലായി അലർജികളും തന്മൂലം തലവേദനകളും ഉണ്ടാകുകയും ചെയ്യും.
കാലാവസ്ഥാമാറ്റങ്ങൾ മാനസികസംഘർഷത്തെയും സ്വാധീനിക്കുന്നുണ്ട്. അത് തലവേദനയ്ക്ക് കാരണമാകുന്നുണ്ട്.
അന്തരീക്ഷതാപനില 10 ഡിഗ്രി ഫാരൻഹീറ്റ് കൂടുമ്പോൾ തലവേദനയിൽ ആറുശതമാനത്തോളം വർധന കാണപ്പെടുന്നുണ്ട്.
തലവേദന അനുഭവപ്പെടുകയെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നുണ്ട്.
ഈ ഘട്ടം വളരെയേറെ ഗൗരവമുള്ളതാണ്. അടിയന്തര വൈദ്യസഹായം ആവശ്യവുമാണ്.u കൃത്യമായി ചികിത്സ ലഭിച്ചില്ലെങ്കിൽ അവയവങ്ങൾക്ക് ക്ഷതം സംഭവിക്കാനും മറ്റ് സങ്കീർണതകളുണ്ടാകാനും ഇടയാകും. കൃത്യമായി രക്തസമ്മർദം നിയന്ത്രിച്ചില്ലെങ്കിൽ അത് ഹിപ്നിക് തലവേദനയ്ക്ക് (Hypnic Headache) ഇടയാക്കും. ഉറങ്ങിക്കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുശേഷമാണ് ഇത്തരം തലവേദനയനുഭവപ്പെടുക. ഇത്തരം തലവേദന കൂടുതലായി കാണുന്നത് അറുപതുവയസ്സിന് മുകളിൽ പ്രായമുള്ളവരിലാണ്. ഇങ്ങനെയുണ്ടായാൽ 24 മണിക്കൂർ നിരന്തര ബിപി നിരീക്ഷണത്തോടെയുള്ള ചികിത്സ ആവശ്യമായിവരും.
ഇങ്ങനെയുള്ള തലവേദന അനുഭവപ്പെട്ടാൽ സ്വയം ചികിത്സിക്കാൻ ശ്രമിക്കരുത്.
അത് മറ്റ് സങ്കീർണതകൾക്ക് കാരണമാകും. അതുകൊണ്ട്, അടിയന്തരചികിത്സാസൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ ഉടൻ എത്തിക്കുകയാണ് വേണ്ടത്.






