മിക്ക കുട്ടികളിലും അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടീവ് ഡിസോഡർ അഥവാ എഡിഎച്ച്ഡി പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു.
∙ ഇത്തരം കുട്ടികളോട് അല്പം കൂടുതൽ അടുപ്പവും സ്നേഹവും കാണിക്കാം. ചെറിയകാര്യങ്ങൾക്കു പോലും അഭിനന്ദിക്കാം
∙അവനിലെ വ്യക്തിയെ അംഗീകരിക്കുക.
∙ കുട്ടിക്കൊപ്പം ധാരാളം സമയം ചെലവഴിക്കാം
കുട്ടിയിൽ ആത്മാഭിമാനവും അച്ചടക്കവും വളർത്താം
∙ഇത്തരം കുട്ടികൾ അധികവും കലയിലും കായികമായ അഭ്യാസങ്ങളിലും മികവുള്ളവരായിരിക്കും
∙അവരെ കൊണ്ട് പറ്റാത്ത കാര്യങ്ങൾ നിർബന്ധപൂർവം ചെയ്യിക്കരുത്
∙ ചെറിയ ചെറിയ വിജയങ്ങളും അഭിന്ദനങ്ങളും ഏറെ ഗുണം ചെയ്യും
∙ അടുക്കും ചിട്ടയും ശീലിപ്പിക്കാം
∙പഠിക്കാൻ ബുദ്ധിമുട്ടു തോന്നുന്നവ വലിയ ചാർട്ടുപേപ്പറിലാക്കി മുറിയിൽ കുട്ടിക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാം.
∙ നിർദ്ദേശങ്ങൾ നൽകുമ്പോൾ ലളിതമായി, കൃത്യമായി പറയുക. ഒരു തവണ ഒരു നിർദ്ദേശം മാത്രം നൽകുക. കണ്ണിൽ നോക്കി മാത്രം സംസാരിക്കുക.






