എടവക: മാനന്തവാടിയില്‍ 12 വയസ്സുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്ത് പോലീസ്.
വാഹനം ഓടിച്ച അയലമൂല സ്വദേശി സജിയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
മാനന്തവാടി എടവക രണ്ടേനാലില്‍ പടിഞ്ഞാറേപ്പുത്തൻ പുരയില്‍ രാജേഷിൻ്റെയും സ്വപ്നയുടെയും മകള്‍ ദിവ (12) ആണ് മരിച്ചത്.
വൈകീട്ട് നാലരയോടെ ഏഴു വയസുകാരനായ അനിയനൊപ്പം ട്യൂഷന് പോകുന്നതിനിടയിലായിരുന്നു അപകടം.
കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് ഇടത് ഭാഗത്ത് കൂടി പോകേണ്ടിയിരുന്ന വാഹനം നിയന്ത്രണം തെറ്റി വലത് ഭാഗത്ത് കൂടി നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.






