മാഹി: മാഹിയില്‍ വീണ്ടും പെട്രോള്‍ പമ്പുകള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ.
മെഴുകുതിരി കത്തിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
മാഹിയിലെ കിണറുകളിലെ വെള്ളം ഇന്ധന ചോർച്ച മൂലം മലിനമായെന്നും കൂടുതല്‍ പമ്പുകള്‍ അനുവദിക്കരുതെന്നും നാട്ടുകാർ പറയുന്നു.
കുടിക്കാനും ശുചിമുറി ആവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കാൻ പറ്റാത്ത വെള്ളമാണ് മാഹിയിലെ പല കിണറുകളിലും.
ചൊക്ലി _ ഈസ്റ്റ് പള്ളൂർ ഭാഗത്ത് രണ്ട് പമ്പുകള്‍ കൂടി തുടങ്ങാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം.






