തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം ഗണ്മാൻമാർ ഉപയോഗിച്ചിരുന്നുവെന്ന് നിർണായക അന്വേഷണ റിപ്പോർട്ട്.
ഇതോടെ ലിഫ്റ്റ് നല്‍കിയതാണെന്ന ഡ്രൈവർ ഷിനോജിന്റെ മൊഴി തെറ്റെന്ന് കണ്ടെത്തി. വാഹനം പുറപ്പെടുന്ന സമയത്ത് രക്ഷാപ്രവർത്തനക്കേസില്‍ സസ്പെൻഷനിലുള്ള അനിലും സന്ദീപും തിരുവനന്തപുരത്തുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വാഹനം കൊച്ചിയിലെത്തിയപ്പോഴും ഇരുവരും സ്ഥലത്തുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക വാഹനത്തില്‍ രണ്ടുപേരും സഞ്ചരിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
അനിലും സന്ദീപും സസ്പെൻഷൻ കാലയളവില്‍ നേരത്തെയും വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.
വ്യാജ മൊഴി നല്‍കുകയും ഔദ്യോഗിക വാഹനം വിട്ടുനല്‍കുകയും ചെയ്ത ഡ്രൈവർ ഷിനോജിനെതിരെ നടപടി സ്വീകരിക്കാൻ അന്വേഷണസംഘം ശിപാർശ ചെയ്തിട്ടുണ്ട്.
അന്വേഷണസംഘം ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.






