സുല്‍ത്താന്‍ ബത്തേരി: പഴയ വീട് പൊളിക്കുന്നതിനിടെ സ്ലാബ് ദേഹത്തുവീണ് യുവാവ് മരിച്ചു.
മാനിവയല്‍ കൊല്ലംപറമ്പില്‍ ജോഷി-സിനി ദമ്പതികളുടെ മകന് ജസ്റ്റീന്‍ ജോഷി (30) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.15ഓടെ മാനിവയലിലായിരുന്നു അപകടം.
കരാര്‍ ഏറ്റെടുത്ത് പൊളിച്ചുകൊണ്ടിരുന്ന പഴയ വീടിന്റെ സ്ലാബാണ് ജസ്റ്റീന്റെ ദേഹത്തേക്ക് വീണത്. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.






