ആലുവ: ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.
രാവിലെ ഏഴരയോടെ തമിഴ്നാട്ടില്‍ നിന്നും ആലപ്പുഴയിലേക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന ദോസ്ത് വണ്ടി പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന മിനി ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം.
ദോസ്ത് വണ്ടിയില്‍ ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരുന്ന സഹായി തമിഴ്നാട് ഉദുമല്‍ പേട്ട് സ്വദേശി ജാബിര്‍ ഹുസൈന് (31) ആണ് മരിച്ചത്.
ആലുവ മംഗലപ്പുഴ പാലത്തിനടുത്ത് സെമിനാരിപ്പടിയിലായിരുന്നു സംഭവം. അപകടത്തില്‍ ദോസ്ത് വണ്ടി പൂര്‍ണമായും തകര്‍ന്നു.






