ചങ്ങനാശേരി: ചങ്ങനാശേരിയിലും അപ്പര്‍കുട്ടനാട്ടിലും നെല്‍കൃഷി ആരംഭിക്കുന്നതിനുള്ള വിത്തുകള്‍ എത്തിക്കാത്തതില്‍ കര്‍ഷകരുടെ പ്രതിഷേധം.
വിനു ജോബ് എം.എല്‍.എ യുടെ നേതൃത്വത്തില്‍ നെല്‍കൃഷി മുന്നൊരുക്ക അവലോകനയോഗം ചേര്‍ന്നപ്പോള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സ്ഥലം എം.എല്‍.എക്കെതിരെയും കര്‍ഷകര്‍ പ്രതിഷേധിച്ചു. പുഞ്ചകൃഷിക്കായി പാടശേഖരങ്ങള്‍ ഒരുക്കിയിട്ടും സമയബന്ധിതമായി വിത്ത് ലഭിക്കാത്തതിനെതിരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
പായിപ്പാട്, വാഴപ്പള്ളി, ചങ്ങനാശേരി നഗരസഭ, കുറിച്ചി പഞ്ചായ ത്തുകളിലെ നെല്‍കര്‍ഷകരുടെയും യോഗം ചേര്ന്നപ്പോളാണു പ്രതിഷേധം ഉയര്‍ത്തിയത്. പുഞ്ച കൃഷിക്കായി നെല്‍പ്പാടം ഒരുക്കി യതിന് ശേഷം ഇതാദ്യമായാണ് ഇത്തരം ഒരു പ്രതിസന്ധി ഉണ്ടായതെന്നു കര്‍ഷകര്‍ പറയുന്നു. കര്‍ണാടക സേ്റ്ററ്റ് സീഡ് ഡെവലപ്മെന്റ് കോര്‍പറേഷനില്‍നിന്ന് അനുവദിച്ച 300 ടണ്‍ നെല്‍വിത്ത് വിഹിതം ചങ്ങനാശേരിക്ക് ലഭിക്കാതെ ആലപ്പുഴ ജില്ലയിലേക്ക് പോയതാണു പ്രതിസന്ധിയായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. യഥാസമയത്ത് എം.എല്‍.എ അറിഞ്ഞില്ലെന്നുമാണു കര്‍ഷകരുടെ ആക്ഷേപം.
വാഴപ്പള്ളി, പായിപ്പാട്ട് പഞ്ചായത്തിലാണ് വിത്ത് പ്രതിസന്ധി രൂക്ഷം. വാഴപ്പള്ളി പഞ്ചായത്തില്‍ മാത്രം 100 ടണ്‍ നെല്‍വിത്ത് വേണം. പായിപ്പാട് പഞ്ചായത്തില്‍ ആകെയുള്ള 17 പാടശേഖരങ്ങളില്‍ മുഴുവനിടത്തും പ്രശ്നമുണ്ടന്നു പറയപ്പെടുന്നു.
വാഴപ്പള്ളി പഞ്ചായത്തിലെ പ്രശ്നം പരിഹരിക്കാന്‍ നാഷ ണല്‍ സീഡ്സ് കോര്‍പറേഷനില്‍ നിന്ന് 10ന് മുമ്പായി നെല്‍വിത്ത് ലഭ്യമാക്കാമെന്ന് ഉദ്യോഗസ്ഥര്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു എന്നാല്‍ ഇതും നടന്നില്ല.
കുട്ടനാട്, അപ്പര്‍കുട്ടനാട് എന്നിങ്ങനെയുള്ള വേര്‍തിരിവ് അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു






