തിരുവനന്തപുരം: വട്ടപ്പാറയില്‍ ദമ്പതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് അപകടം.
വട്ടപ്പാറ വേറ്റിനാട് സ്വദേശികളായ ഭാര്യയും ഭര്‍ത്താവും
സഞ്ചരിച്ച ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം. ഒഴുക്കില്‍പ്പെട്ട യുവാവിനെ കാണാതായി.
ഓട്ടോ ഡ്രൈവറായ വിദ്യാധരനായി തിരച്ചില്‍ തുടരുകയാണ്. ഭാര്യയെ രക്ഷപ്പെടുത്തി.
വൈകുന്നേരം പെയ്ത കനത്ത മഴയിലാണ് അപകടം. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും.
അഗ്നി രക്ഷാസംഘവും സ്കൂബാ സംഘവും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.






