ഗാന്ധിനഗർ: ശസ്ത്രക്രിയ നടത്തുന്നതിനിടയിൽ ഡോക്ടർക്ക് വൈദ്യുതാഘാതമേറ്റു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്ടർക്കാണ് വൈദ്യുതാഘാതമേറ്റത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം.
ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു രോഗിയെ ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഷോക്കേറ്റത്.
ഉടൻതന്നെ ഡോക്ടറെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പിന്നീട് കാർഡിയോളജിലേക്ക് മാറ്റി. ആശങ്കപ്പെടാനില്ലെന്നാണ് പ്രാഥമിക വിവരം.






