ചേർത്തല: നിയന്ത്രണം വിട്ട കാർ 15 അടിയോളം താഴേക്ക് മറിഞ്ഞ് ഗർഭിണിയടക്കം അഞ്ചുപേർക്ക് പരുക്കേറ്റു.
അപകടത്തിൽപ്പെട്ട ഒരു സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ചേർത്തല ഒറ്റപ്പുന്നയിലെ മേൽപ്പാലത്തിലാണ് അപകടം.
ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന കൊല്ലം അഞ്ചൽ സ്വദേശികളായ അശ്വതി, ഷാനി, നസ്രിൻ, വിഷ്ണുരാജ്, സതീഷ് എന്നിവരാണ് സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം നഷ്ടമായ കാർ മേൽപ്പാലത്തിന്റെ കൈവരി തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു.
അപകട ശബ്ദം കേട്ടെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് പരുക്കേറ്റവരെ കാറിൽനിന്ന് പുറത്തെടുത്ത് സമീപത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.






