തിരുവനന്തപുരം: വട്ടപ്പാറയിൽ ടാങ്കർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 25 ഓളം പേർക്ക് പരിക്ക്.
തിരുവനന്തപുരത്ത് നിന്നും കിളിമാനൂരിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും എതിർദിശയിൽ വന്ന ടാങ്കർ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരുടെയും നില ഗുരുതരമല്ല.
മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിലായിരുന്നു അപകടം. ടാങ്കർ ലോറി കെഎസ്ആർടിസിയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.






