കൊച്ചി : കൊച്ചിയില്‍ സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്കുവീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. കുട്ടിയുടെ വലത് തോളിനാണ് പരിക്കേറ്റത്. ബസ് വളയ്ക്കുന്നതിനിടെ തുറന്ന് കിടന്ന പിൻവാതിലിലൂടെ വിദ്യാർത്ഥി റോഡിലേയ്ക്ക് തെറിച്ച് വീഴുകയായിരുന്നു. ഫെബിൻ ഫെഡറിക്ക് എന്ന 14കാരനാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇവരുടെ പരാതിയില്‍ തോപ്പുംപടി പൊലീസ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു. ആലുവ - തോപ്പുംപടി റൂട്ടില്‍ സർവീസ് നടത്തുന്ന ബസിനെതിരെയാണ് പരാതി ഉയർന്നതെന്നാണ് വിവരം.






