ഹരിപ്പാട്: മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാഹനം മറിഞ്ഞ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
ആലപ്പുഴ വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡിൽ ആറാട്ടുപുഴ തറയിൽക്കടവ്
കുറിയപ്പശ്ശേരി ജങ്ഷന് സമീപത്ത് വെച്ച് വാഹനം മറയുകയായിരുന്നു.
കഴിഞ്ഞദിവസം തൃക്കുന്നപ്പുഴയിലേക്ക് പോകുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
അപകടത്തിൽ ഡ്രൈവർ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വാഹനത്തിന്റെ സ്റ്റിയറിങ്ങിന് അടിഭാഗത്തുണ്ടായ തകരാറാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു






