കോട്ടയം: പബ്ലിക് ലൈബ്രറി ഏബ്രഹാം ഇട്ടിച്ചെറിയയുടെ സ്മരണാർഥം പണികഴിപ്പിച്ച ഹാളിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.
സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. മുൻ എം.പി. സുരേഷ് കുറുപ്പ്, നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ എന്നിവർ ആശംസകളർപ്പിക്കും.
ലൈബ്രറി പ്രസിഡന്റ് വി.ബി. ബിനു അധ്യക്ഷത വഹിക്കും. ലൈബ്രറി സെക്രട്ടറി കെ.സി. വിജയകുമാർ, ലൈബ്രറി വൈസ് പ്രസിഡന്റ് ഉമ്മൻ സി. വേങ്ങല്‍ എന്നിവർ പ്രസംഗിക്കും.
വൈകുന്നേരം ആറിന് അഭിനേത്രിയും സംവിധായികയുമായ സജിത മഠത്തില്‍ അവതരിപ്പിക്കുന്ന പോഡ്കാസ്റ്റ് ഓപ്പറ അരങ്ങേറും.
വിവാഹച്ചടങ്ങുകള്‍ക്കും സാംസ്കാരിക പരിപാടികള്‍ക്കും സമ്മേളനങ്ങള്‍ക്കും അനുയോജ്യമായ രീതിയില്‍, വാഹന പാർക്കിംഗ് സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളോടുകൂടിയ ശീതീകരിച്ച ഹാളുകളും കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാൻ ഇതിലൂടെ കഴിയും. സാമൂഹിക സേവനരംഗത്ത് ലൈബ്രറി വയ്ക്കുന്ന മഹത്തായ കാല്‍വയ്പാണിത്.






