തിരുവനന്തപുരം: കിളിമാനൂരില്‍ സഹോദരനുമൊത്തു വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആറാം ക്ലാസ് വിദ്യാർഥിയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു.
പുളിമാത്ത് പഞ്ചായത്ത് പുല്ലയില്‍ വാർഡ് കൊടുവഴന്നൂർ മൊട്ടലുവിള ചരുവിള വീട്ടില്‍ രാജു- അഞ്ജു ദമ്പതികളുടെ മകനാണു ശരണ്‍. കൊടുവഴന്നൂർ ഗവ.എച്ച്എസ്എസിലെ വിദ്യാർഥിയാണ്. വീട്ടുമുറ്റത്തേക്ക് കുരച്ചുകൊണ്ട് ഓടിക്കയറിയ നായ ശരണിനെ ആക്രമിക്കുകയായിരുന്നു. നിലത്തുവീണ ശരണിന്റെ വലതുകയ്യിലെ മോതിരവിരലിന്റെ പകുതിഭാഗം നായ കടിച്ചെടുത്തു. ഓടിമാറിയതിനാല്‍ ഇളയ സഹോദരൻ രക്ഷപ്പെട്ടു.





