തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയ 128 കോടി രൂപയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാൻ തയാറാകാതെ ബാങ്ക് ഭരണസമിതി.
ജപ്തി ചെയ്ത സ്വത്തുക്കള്‍ ബാങ്കിന് വിട്ടുനല്‍കാമെന്ന് രണ്ട് വർഷം മുൻപ് തന്നെ ഇ.ഡിവ്യക്തമാക്കിയതാണെങ്കിലും ഇതുവരെ നടപടികളിലേക്ക് കടക്കാൻ ബാങ്ക് അധികൃതർ മുതിർന്നിട്ടില്ല. ഇതോടെ ജീവിതാവസാന സമ്പാദ്യം മുഴുവൻ തടഞ്ഞുവെക്കപ്പെട്ട് ദുരിതത്തിലായ നിക്ഷേപകർക്ക്അർഹമായ പണം തിരികെ ലഭിക്കുന്നത് അനിശ്ചിതത്വത്തിലായി.
ബാങ്കില്‍ മുൻപ് ഈടുവെച്ച ആധാരങ്ങളിലെ തുച്ഛമായ കണക്കനുസരിച്ചാണ് ഇ.ഡി 128 കോടിയുടെ മൂല്യം നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ നിലവിലെ വിപണിമൂല്യം പരിശോധിച്ചാല്‍ ഇതിന്300 കോടി രൂപയിലേറെ വിലമതിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ സ്വത്തുക്കള്‍ ബാങ്ക്ഏറ്റെടുത്ത് ലേലം ചെയ്ത് വിറ്റഴിച്ചാല്‍ മാത്രം മതിയാകും നിലവില്‍ പ്രതിസന്ധിയിലായനിക്ഷേപകരുടെ പണം മുഴുവൻ ഘട്ടംഘട്ടമായി തിരികെ നല്കാൻ. എന്നാല്‍ ലേല നടപടികളിലേക്ക്കടന്നാല് കേസില്‍ പ്രതിസ്ഥാനത്തുള്ള പല പ്രമുഖരുടെയും വിപണിമൂല്യമുള്ള സ്വത്തുക്കള്പരസ്യമായി ലേലം ചെയ്യപ്പെടും.
കൂടാതെ, ഇ.ഡി കണ്ടുകെട്ടിയ കൂട്ടത്തില്‍ സിപിഎമ്മിന്റെ പ്രാദേശിക പാർട്ടി ഓഫീസിന്റെ ഭൂമിയുംഉള്പ്പെട്ടിട്ടുണ്ടെന്നതാണ് ബാങ്ക് ഭരണസമിതിയുടെ പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ്സൂചന. പാർട്ടി സ്വത്ത് കൂടി ലേലം ചെയ്യേണ്ടി വരുമെന്ന രാഷ്ട്രീയ സമ്മർദ്ദമാണ് സ്വത്ത്ഏറ്റെടുക്കുന്നതില് നിന്ന് ബാങ്കിനെ പിന്നോട്ടടിക്കുന്നത്. നിക്ഷേപകർ ചികിത്സയ്ക്കും മക്കളുടെപഠനാവശ്യങ്ങള്ക്കും പണമില്ലാതെ ബാങ്കിന് മുന്നില്‍ തെരുവില്‍ സമരം തുടരുമ്പോഴാണ്ഭരണസമിതിയുടെ ഈ നിരുത്തരവാദപരമായ നിലപാട് വിനയാകുന്നത്.






