ആലപ്പുഴ:ആലപ്പുഴയില്‍ പൊലീസിനെ തടഞ്ഞ് കെ എസ് യു നേതാവിന്റെയും സംഘത്തിന്റെയും ഗുണ്ടാ വിളയാട്ടം. പുന്നപ്ര പൊലീസ് സ്റ്റേഷൻ പരിധിയില്‍ പരസ്യമായി മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തതിനെതിരെയാണ് കെ എസ് യു ഉദ്യോഗസ്ഥരെ തടഞ്ഞത്.
നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തത്.
വനിതാ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തുനിന്ന് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ ഒപ്പമുണ്ടായിരുന്ന പത്തോളം പേർ പൊലീസ് ജീപ്പ് തടയുകയും വനിതാ ഉദ്യോഗസ്ഥയോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.






