കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർഥി മഞ്ജു സുജിത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
കോട്ടയം കളക്ടറേറ്റിലെത്തി വരണാധികാരിക്ക് മുന്നിലാണ് മഞ്ജു സുജിത്ത് പത്രിക സമർപ്പിച്ചത്.
എല്‍ഡിഎഫ് നേതാക്കളും പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് അംഗവും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷയുമായിരുന്ന മഞ്ജു സുജിത്ത് മൂന്നാം തവണയാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.
വിനു ജോബ് ചങ്ങനാശേരി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന തൃക്കൊടിത്താനം ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ജു സുജിത്തിനൊപ്പം യു ഡി എഫിനായി വിജയ് ജോസ് മാരേട്ടും എൻഡിഎയ്ക്കായി എ.മനോജും മ






