പാലാ: പാലാ എം.എല്‍.എ മാണി സി. കാപ്പന് ശിക്ഷ ലഭിച്ച സംഭവത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് (എം) ചെയർമാൻ ജോസ് കെ.
മാണി. വിധി പാലാ നിയോജകമണ്ഡലത്തിന് തന്നെ അപമാനകരമാണെന്ന് ജോസ് കെ. മാണി പറഞ്ഞു.
ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ എം.എല്‍.എ സ്ഥാനം രാജിവെക്കണമോ എന്ന കാര്യത്തില്‍ മാണി സി. കാപ്പൻ തന്നെ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസില്‍ യു.ഡി.എഫ് തങ്ങളുടെ വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു.
മുൻപ് വെറുമൊരു കോടതി പരാമർശത്തിന്റെ പേരില്‍ കെ.എം. മാണി രാജി വെച്ച മാതൃക ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ മാണി സി. കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്.






