ഡൽഹി: മന്ത്രിസഭ പുനഃസംഘടനയ്ക്കൊരുങ്ങി ബിജെപി. കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തില്‍ ജന്തർ മന്തറില്‍ നടന്ന സമര പരമ്പരയ്ക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ബിജെപിക്ക് വലിയ ക്ഷീണമായിരുന്നു.
ഇത് മറികടക്കാനാണ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടന ലക്ഷ്യമിടുന്നത്.
ആറ് മുതല്‍ എട്ട് വരെ പുതുമുഖങ്ങള്‍
മന്ത്രിസഭയില്‍ ആറ് മുതല്‍ എട്ട് പുതുമുഖങ്ങളെ വരെ മോദി ഉള്‍പ്പെടുത്തിയേക്കാം. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യമോ ആയിരിക്കും പുനഃസംഘടന. രണ്ടും മൂന്നും വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരില്‍ നിന്ന് വകുപ്പുകള്‍ തിരിച്ചെടുത്ത് പുതുമുഖങ്ങള്‍ക്ക് നല്‍കിയേക്കും.
അശ്വിനി വൈഷ്ണവ് - 3, പ്രഹ്ളാദ് ജോഷി - 3, മനോഹർ ലാല്‍, ജ്യോതിരാദിത്യ സിന്ധ്യ, മൻസുഖ് മാണ്ടവ്യ, അമിത് ഷാ - എന്നിവർ രണ്ട് വീതവും വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നു. ഇവരുടെ വകുപ്പുകള്‍ കുറച്ചാണ് പുതിയ മന്ത്രിമാർക്ക് ഉത്തരവാദിത്തം നല്‍കുക.
അമിത് ഷായുടെ വകുപ്പ്
കേന്ദ്ര ആഭ്യന്തര മന്ത്രിയായ അമിത് ഷായ്ക്ക് സഹകരണ വകുപ്പും നല്‍കിയിരുന്നു. ഇതില്‍ സഹകരണ വകുപ്പ് തിരിച്ചെടുക്കാനാണ് സാധ്യത. ആഭ്യന്തരം മാത്രമായിരിക്കും അമിത് ഷായില്‍ നിക്ഷിപ്തമായിരിക്കുക.
ക്ലീൻ ഇമേജ് ലക്ഷ്യം
അധികാരത്തിലെത്തി രണ്ട് വർഷം പൂർത്തിയാകുമ്പോഴേക്കും പുനഃസംഘടന കൊണ്ടുവരുന്നത് ക്ലീൻ ഇമേജ് ലക്ഷ്യമിട്ടാണ്. രാജ്യത്ത് ബിജെപിക്കെതിരായ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. പുനഃസംഘടനയിലൂടെ ഇത് മറികടക്കാൻ സാധിക്കുമെന്ന് കേന്ദ്രം കരുതുന്നു.






