തിരുവനന്തപുരം: പിഎസ്സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന് അംഗങ്ങൾ. ഇക്കാര്യം എസ്ഐടിയെ അറിയിച്ചു. പ്രോട്ടോകോൾ ചൂണ്ടിക്കാട്ടിയാണ് പി എസ് സിയുടെ തീരുമാനം.
പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പിഎസ്സി ചെയർമാനും അംഗങ്ങളും ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകും. നോട്ടീസിൽ നിയമോപദേശം തേടാനും തീരുമാനം.
എന്നാൽ, ചോദ്യചെയ്യൽ എവിടെ വേണമെന്ന് തീരുമാനിക്കാൻ അന്വേഷണ ഉദ്യോഗസ്ഥനാണ് അധികാരമെന്നാണ് നിയമവൃത്തങ്ങൾ അറിയിക്കുന്നത്.
ഭരണഘടന സ്ഥാപനമെന്ന നിലയിൽ പിഎസ്സി അംഗങ്ങൾക്ക് ക്രിമിനൽ ചട്ടത്തിൽ പ്രത്യേക പരിരക്ഷയിലെന്നും നിയവൃത്തങ്ങൾ അറിയിക്കുന്നു.






