ചങ്ങനാശേരി: മനയ്ക്കല്‍ചിറ പുത്തനാറ്റില്‍ ജലോത്സവം മുന്‍കാലങ്ങളെക്കാള്‍ ബൃഹത്തായരീതിയില് പുനരാരംഭിക്കാന്‍ ജലോത്സവ കമ്മിറ്റിയില്‍ തീരുമാനം.
മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ വിളിച്ചു ചേര്‍ത്ത ജനപ്രതിനിധികളുടെയും ജലോത്സവ സംഘാടക സമിതിയുടെയും പ്രഥമ യോഗത്തിലാണ് തീരുമാനം.
വിനു ജോബ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി പ്രസിഡന്റ് കെ.വി. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ജേക്കബ് ജോബ്, വി.ജെ. ലാലി, ലാലിമ്മ ടോമി, ആര്‍ട്ടിസ്റ്റ് ദാസ്, സിബി അറയ്ക്കത്തറ, പി.എ. അബ്ദുല്‍ സലാം, സുരേന്ദ്ര നാഥ്, കെ.ടി. തോമസ്, എ. അന്‍സാരി, പ്രഫ. ആനന്ദക്കുട്ടന്, വി.ആര്. രാജു, കെ.ജെ.കൊച്ചുമോന്, പി.എ സാലി, ഷാജി മരങ്ങാട്, അഭിലാഷ് വി. തമ്പി, ആര്. ശ്രീജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എസി കനാല്‍ ആഴംകൂട്ടാന്‍ നടപടികള്‍ ഉടനെ
എസി റോഡരികിലെ പുത്തനാര്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ചെളിയും പായലും കടകലും നീക്കം ചെയ്യുന്ന ജോലികള്‍ ഇറിഗേഷന്‍ വിഭാഗം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കനാലിന്റെ ആഴംകൂട്ടുന്നതിന് ആവശ്യമായ നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ ഇറിഗേഷന്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിച്ചാല്‍ ഇക്കുറി ടൂറിസം സീസണില്‍ തന്നെ ചങ്ങനാശേരി ജലോത്സവം നടത്താനാകും. ഇനിയും സംഘാടക സമിതി വിപുലീകരിച്ച് ജലോത്സവത്തിന് കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്തുമെന്നും
വിനു ജോബ് എംഎല്‍എ പറഞ്ഞു.






