വയനാട്: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതായ സംഭവത്തില്‍ പോലീസുകാരന് സംശയനിഴലില്‍.
മോഷണ വിവരം പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ പൊലീസുകാരനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജൂണില്‍ വന്‍തോതില്‍ പിടികൂടി സ്റ്റേഷനിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 13,800 പാക്കറ്റ് ഹാന്‍സ് ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് മോഷണം പോയത്.
മോഷ്ടിച്ച പുകയില ഉത്പന്നങ്ങള്‍ പുറത്തുള്ള ലഹരി കടത്തുകാര്‍ക്ക് തന്നെ വിറ്റഴിച്ചതായാണ് പ്രാഥമിക നിഗമനം. സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലില്‍ നിന്നാണ് 7 ചാക്ക് ലഹരിവസ്തുക്കള്‍ കടത്തിയത്.
സംഭവത്തില്‍ ഒളിവില്‍ പോയ പൊലീസുകാരന് പങ്കുള്ളതായി ശക്തമായ സൂചനകളാണുള്ളത്. സ്റ്റേഷനുള്ളിലേക്ക് ഒരു കാര്‍ പ്രവേശിക്കുന്നതും, അതിലേക്ക് ലഹരിചാക്കുകള് കയറ്റി വയ്ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ എട്ടിനാണ് ലഹരിവസ്തുക്കള്‍ കാണാതായതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസുകാരന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാള്‍ ഒളിവില്‍ കഴിയുന്നതിനാല്‍ ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.
ഈ കള്ളക്കടത്തിന് പിന്നില്‍ മറ്റ് ഉദ്യോഗസ്ഥരുടെയോ പുറത്തുനിന്നുള്ളവരുടെയോ സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യം പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.






