തലയോലപറമ്പ് : സിനിമ തിയേറ്ററിൽ എത്തിയ എ എസ് ഐ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ എ ആർ ക്യാമ്പിലെ എ എസ് ഐ തലയോലപറമ്പ് വടയാർ സ്വബേസ് നിവാസിൽ സ്വബേസ് ശിവദാസാ (48)ണ്
മരിച്ചത്.
ഇന്ന് രാവിലെ 9.30ഓടെ ആലുവ സീനത്ത് തിയേറ്ററിൽ സിനിമ കാണുന്നതിനായി എത്തിയ അദ്ദേഹം ശുചിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ തിയേറ്ററിന് തൊട്ടുമുമ്പിലുള്ള ലക്ഷ്മി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വടയാർ, ആയാംകുടി എന്നിവിടങ്ങളിൽ സല്യൂട്ട് എന്നപേരിൽ നടത്തിയിരുന്ന ജിമ്മിന്റെ ഉടമസ്ഥനായിരുന്നു.






