ആലപ്പുഴ: 72–ാമത് നെഹ്റു ട്രോഫി വള്ളംകളി ഓണത്തിനു തൊട്ടു മുൻപുള്ള ശനിയാഴ്ചയായ ഓഗസ്റ്റ് 22ന് നടക്കും.
നെഹ്റു ട്രോഫി ബോട്ട് റേസ് (എൻടിബിആർ) സൊസൈറ്റി യോഗത്തിൽ തീരുമാനം.
ഇത്തവണത്തെ നെഹ്റു ട്രോഫി വള്ളംകളിയുടെ തീയതി കഴിഞ്ഞ കമ്മിറ്റി മാസങ്ങൾക്കു മുൻപേ തീരുമാനിച്ചതിനെ കെ.സി വിമർശിച്ചിരുന്നു.
എന്നാൽ നിശ്ചയിച്ച തീയതി പ്രകാരമുള്ള ഒരുക്കങ്ങൾ ചെയ്തെന്നും ഇനി മാറ്റമുണ്ടായാൽ വലിയ സാമ്പത്തിക നഷ്ടം വരുമെന്നും വള്ളങ്ങളുടെയും ക്ലബ്ബുകളുടെയും ഭാരവാഹികൾ ആശങ്ക അറിയിച്ചു. തുടർന്നാണ് ഓഗസ്റ്റ് 22ന് തന്നെ നടത്താൻ തീരുമാനിച്ചത്.
രാജ്യാന്തരതലത്തിൽ നെഹ്റു ട്രോഫി വള്ളംകളി ടൂറിസം കലണ്ടറുകളിൽ ഇടം നേടിയത് ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച എന്ന മാറ്റമില്ലാത്ത തീയതിയിലൂടെയാണ്. കുമരകം ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 2002ലും പ്രളയം കാരണം 2018, 2019ലും ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം കാരണം 2024ലും വള്ളംകളി തീയതി മാറ്റിയിരുന്നു. മോശം കാലാവസ്ഥ കാരണം കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് ആണ് നെഹ്റു ട്രോഫി വള്ളംകളി നടന്നത്.






