കോട്ടയം: ഭരണഘടനാ മൂല്യങ്ങള്‍ രണ്ടായിരത്തി അഞ്ഞൂറ് ചതുരശ്രയടി വിസ്തൃതിയിലെ മെഗാ ചിത്രം പൂര്‍ത്തിയാക്കി എം.ഡി.
സെമിനാരി ഹയര്‍ സെക്കന്ററി സ്കൂള്‍. ഹയര്‍ സെക്കന്ററി വിഭാഗം നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഭരണഘടനാ ബോധവല്ക്കരപരിപാടിയായ പൗരനേത്രം പരിപാടിയുടെയും ഭാഗമായാണ് സ്കൂള്‍ ഗ്രൗണ്ടിനോടുചേര്‍ന്ന ഭിത്തിയില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ചിത്രങ്ങളും സന്ദേശങ്ങളും ആലേഖനം ചെയ്തിരിക്കുന്നത്.
രാഷ്ട്രശില്പികളും ഭരണഘടനാശില്പികളുമായ മഹാന്മാരുടെ ചിത്രങ്ങള്‍ ഇതിന്റെ ഭാഗമായി തയാറാക്കിയിട്ടുണ്ട്. ഗാന്ധിജി, നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ഭഗത് സിംഗ്, ഡോ. ബി. ആര് അംബേദ്കര്‍, എ.പി.ജെ. അബ്ദുള്‍കലാം തുടങ്ങിയ രാഷ്ട്രനേതാക്കളുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളായ പാര്‍ലമെന്റ്, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങള്‍, വൈക്കം സത്യാഗ്രഹസമര ചിത്രങ്ങള്‍ തുടങ്ങിയ കൂടാതെ ഇന്ത്യന്‍ ഭരണഘടനയിലെ മൗലികചുമതലകള്‍ കൂടി ചുമര് ചിത്രത്തിന്റെ ഭാഗമാണ്. വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും വ്യത്യസ്തമായ കഴിവുകള്‍ വിവിധ കലാരൂപങ്ങള്‍, കായികമേഖല, ഭിന്നശേഷി സൗഹൃദവിദ്യാലയം തുടങ്ങിയ ആശയങ്ങളും ചുവര്‍ചിത്രത്തിന്റെ ഭാഗമാണ്. ലഹരിയുടെ ഉപയോഗം വരുത്തിവയ്ക്കുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെക്കുറിച്ചും ചുവര്‍ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സ്കൂളിലേക്കു കടന്നുവരുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കാണാവുന്ന രീതിയിലാണ് ചുവര്‍ചിത്രം തയാറാക്കിയിരിക്കുന്നത്.
പൗരനേത്രം പദ്ധതിയുടെ ഉദ്ഘാടനവും ചുവര് ചിത്രത്തിന്റെ അനാശ്ചാനവും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇന്നു നിര്‍വഹിക്കും. പദ്ധതിയുടെ ഭാഗമായ ഭരണഘടനാ സെമിനാര്‍ അന്നേദിവസം സംഘടിപ്പിക്കും. പ്രമുഖ ഭരണഘടനാ വിദഗ്ദ്ധരായ ഡോ. എം.പി. മത്തായി, ഡോ. മോഹന്‍ വര്‍ഗീസ് എന്നിവര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രാഷ്ട്രപിതാവിന്റെ ജീവിതത്തിലെയും പ്രവര്‍ത്തനമേഖലയിലെയും വിവിധ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഗാന്ധി ചിത്ര പ്രദര്ശമനം സംഘടിപ്പിച്ചിട്ടുണ്ട്. എം.ഡി. സെമിനാരി സ്ഥാപകനായ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ചുവരുന്ന ഇന്റര്‍ സ്കൂള്‍ ക്വിസ് മത്സരവും അന്നേദിവസം സംഘടിപ്പിക്കും. വിജയികള്‍ക്ക് ഡോ. തോമസ് മാര്‍ അത്താനായിസോയ് മെത്രാപ്പോലീത്താ അവാര്‍ഡുകള്‍ വിതരണം ചെയ്യും.






