രുചികരവും ആരോഗ്യപ്രദവുമായ പേരയ്ക്ക ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. ശരീരത്തിന് ആവശ്യമായ നാരുകളും വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളുമെല്ലാം അടങ്ങിയ ഈ ഫലം ആരോഗ്യത്തിന് വളരെ മികച്ചതാണ്. ദഹനശേഷി കൂട്ടാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനുമെല്ലാം പലരും ഇത് ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ പേരയ്ക്ക കഴിക്കുമ്പോൾ നാം അറിയാതെ പോകുന്ന ചില പ്രധാന കാര്യങ്ങളുണ്ട്!
പൊതുവെ പേരയ്ക്ക തൊലിയോടെ കഴിക്കുന്നവരാണ് നമ്മളിൽ പലരും. തൊലിയോടെ കഴിക്കുമ്പോൾ പൊട്ടാസ്യം, സിങ്ക് തുടങ്ങിയ സൂക്ഷ്മ പോഷകങ്ങളും വൈറ്റമിൻ സിയും അധികമായി ലഭിക്കുമെന്നത് സത്യമാണ്. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങളുള്ളവർ പേരയ്ക്ക തൊലി നീക്കം ചെയ്ത് കഴിക്കുന്നതാണ് കൂടുതൽ നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.പ്രമേഹവും കൊളസ്ട്രോളും ഉള്ളവർ പേരയ്ക്ക തൊലി കളഞ്ഞശേഷം മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, അല്ലെങ്കിൽ കൊളസ്ട്രോൾ പ്രശ്നങ്ങൾ ഉള്ളവർ തൊലിയില്ലാത്ത പേരയ്ക്ക കഴിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ സുരക്ഷിതം.
പെക്റ്റിൻ ഫൈബർ അടങ്ങിയ പേരയ്ക്ക തൊലിയില്ലാതെ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും.കൊളസ്ട്രോൾ കുറയ്ക്കാനും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്താനും സഹായിക്കുന്ന പോളിഫെനോളുകളും ഫ്ലേവനോയിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.ശരീരത്തിലെ വീക്കം കുറയ്ക്കാനും ഓക്സിഡേറ്റീവ് സമ്മർദം അകറ്റാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും പേരയ്ക്കയിൽ ധാരാളമുണ്ട്.അതുകൊണ്ട്, ഇനി പേരയ്ക്ക കഴിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യസ്ഥിതി കൂടി ഒന്ന് ഓർക്കുന്നത് നന്നായിരിക്കും!






