കടയ്ക്കല്‍: കടയ്ക്കലില്‍ തനിച്ചു താമസിച്ചിരുന്ന 75കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ മധ്യവയസ്കൻ അറസ്റ്റില്‍.
വളവുപച്ച മണ്ണറക്കോട് പാറവിളവീട്ടില്‍ പ്രദീപ് കുമാറിനെയാണ് (59) കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് സംഭവം. കടയ്ക്കല്‍ പൊലീസ് സ്റ്റേഷൻ അതിർത്തിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്ന പ്രദീപ് കുമാർ, സമീപത്ത് തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വായ പൊത്തിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
വയോധികയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് പൊലീസില്‍ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. വയോധികയുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.






